ന്യൂഡല്‍ഹി: ഇന്ത്യ എന്ന ഔദ്യോഗിക പേര് മാറ്റി ഭാരത് എന്നാക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കമെന്ന വ്യാപക പ്രചരണത്തിനൊടുവില്‍ പ്രതികരിച്ച് കേന...
ഇന്ത്യ എന്ന പേരു വെട്ടി ഭാരത് എന്നാക്കുകയാണെന്നത് പ്രതിപക്ഷത്തിന്റെ പ്രചാരണം മാത്രമെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറയുന്നത്. ഭരണഘടനയില്‍ ഭാരതും ഇന്ത്യയും ഒരുപോലെയാണ്. ഭാരതിനോട് കോണ്‍ഗ്രസിന് അസഹിഷ്ണുതയാണോയെന്നു കേന്ദ്രമന്ത്രി ചോദിച്ചു.
അതേസമയം, ജി 20 ഉച്ചകോടിക്കായി തയ്യാറാക്കിയ ചെറുപുസ്തകത്തിലും 'ഭാരത്' എന്നാണ് സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത്.
പ്രതിപക്ഷ സഖ്യത്തിന് 'ഭാരത്' എന്നു പേരിടണമെന്നാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറയുന്നത്. അങ്ങനെ ചെയ്താല്‍ മോദി സര്‍ക്കാര്‍ ബുദ്ധിശൂന്യമായ കളി അവസാനിപ്പിക്കുമെന്നും തരൂര്‍ പറഞ്ഞു.
Keywords: Anurag Thakur, Bharath, India
COMMENTS