തിരുവനന്തപുരം: യുഡിഎഫിലെ മുന്‍ ആഭ്യന്തര മന്ത്രിമാര്‍ ഉമ്മന്‍ ചാണ്ടിയെ പുറത്താക്കാന്‍ ആഗ്രഹിച്ചെന്ന നന്ദകുമാറിന്റെ ആരോപണത്തോടു പ്രതികരിക്കാനി...
തിരുവനന്തപുരം: യുഡിഎഫിലെ മുന്‍ ആഭ്യന്തര മന്ത്രിമാര്‍ ഉമ്മന്‍ ചാണ്ടിയെ പുറത്താക്കാന്‍ ആഗ്രഹിച്ചെന്ന നന്ദകുമാറിന്റെ ആരോപണത്തോടു പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്കൊന്നും പറയാനില്ല. അവര്‍ പറഞ്ഞു തീര്‍ക്കട്ടെ. ഇനിയും പറയാനുണ്ടെങ്കില്‍ അതും പറഞ്ഞു തീര്‍ക്കട്ടെ'-തിരുവഞ്ചൂര്‍ പറഞ്ഞു.
Keywords: Thiruvanchoor Radhakrishnan, Nandakumar, Solar Scam
COMMENTS