'2018' എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റിമിയസ് അവാര്‍ഡ് പാന്‍ ഇന്ത്യ സ്റ്റാര്‍ ടോവിനോ തോമസിന് ലഭിച്ച...
'2018' എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റിമിയസ് അവാര്‍ഡ് പാന്‍ ഇന്ത്യ സ്റ്റാര്‍ ടോവിനോ തോമസിന് ലഭിച്ചു. ഇതിനോടകം നിരവധി അംഗീകാരങ്ങള്‍ നേടിയ ചിത്രം ലോകമെമ്പാടുമായി 175 കോടിയിലധികം കളക്ഷന്‍ നേടിയ ഒരു ബ്ലോക്ക്ബസ്റ്റര്‍ ആണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിലെ പ്രളയത്തെ പുനര്‍നിര്‍മ്മിച്ച ചിത്രമായിരുന്നു. കൂടാതെ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു.
ഈ നേട്ടം ഇന്ത്യന്‍ സിനിമയ്ക്കും മലയാളസിനിമയ്ക്കും അന്താരാഷ്ട്ര തലത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, 2018 ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയില്‍ എത്തിയിരിക്കുകയാണ്. ഇന്നാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ എത്തിയതും.
Keywords: Tovino, Award, 2018 Movie,
COMMENTS