കോട്ടയം: പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം. മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. യു...
കോട്ടയം: പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം. മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനം ഇന്ന് സമാപിക്കും. അകലക്കുന്നം പഞ്ചായത്തില്‍ ആണ് അവസാന ദിവസ പര്യടനം. വൈകിട്ട് 6.30ന് മണല്‍ ജംഗ്ഷനിലാണ് പര്യടനം സമാപിക്കുക. സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മണ്ഡലത്തില്‍ ഇന്ന് പ്രചാരണത്തിനായി ശശി തരൂരും എത്തുന്നുണ്ട്. വൈകിട്ട് നാലിനു മണര്‍കാട് മുതല്‍ പാമ്പാടി വരെ തരൂരിന്റെ റോഡ് ഷോ ഉണ്ടാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മീനടത്തും പാമ്പാടിയിലും പരിപാടികളില്‍ പങ്കെടുക്കും.
അതേസമയം, ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് ഇന്ന് അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളില്‍ വാഹന പര്യടനം നടത്തുന്നു. ഇന്ന് മണ്ഡലത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ജനകീയ സംവാദ സദസുകളും നടക്കും.
എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ലാല്‍ ഇന്നും വാഹന ജാഥയോടെയാണ് പഞ്ചായത്തുകളില്‍ പ്രചാരണത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ആണ് ഇന്നത്തെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ദേശീയ വക്താവ് അനില്‍ ആന്റണി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിനായി മണ്ഡലത്തില്‍ ഉണ്ട്.
അവസാനവട്ട ഒരുക്കങ്ങളുടെ ഭാഗമായി തിങ്കളാഴ്ച മണ്ഡലത്തില്‍ നിശബ്ദ പ്രചരണമാണ് നടക്കുക. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ്.
COMMENTS