കോട്ടയം: ഉമ്മന്‍ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നല്‍കിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷമെന്ന് എ.കെ ...
കോട്ടയം: ഉമ്മന്‍ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നല്‍കിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷമെന്ന് എ.കെ ആന്റണി അഭിപ്രായപ്പെട്ടു. 'പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുളളത് വൈകാരിക ബന്ധമാണ്. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ പൈശാചികമായാണ് ഇടതുപക്ഷം വേദനിപ്പിച്ചത്. എത്ര ഉറക്കമില്ലാത്ത രാത്രിയിലൂടെയാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും കടന്ന് പോയത്. മറുപടി നല്‍കാന്‍ പുതുപ്പളളിക്കാര്‍ തയ്യാറെടുത്തിരുന്നുവെന്നാണ് അവിടെ പോയപ്പോള്‍ മനസിലായത്. ഉമ്മന്‍ ചാണ്ടിയെ വേദനിപ്പിച്ചവര്‍ക്ക് ഈ വിജയം ബോധക്കേട് ഉണ്ടാക്കി. അവര്‍ക്ക് പുതുപ്പള്ളി കടുത്ത ശിക്ഷ നല്‍കി. കൊടും ക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നല്‍കിയ ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷമെന്നും എ.കെ ആന്റണി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ വേദനിപ്പിച്ച മുഖ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ മാപ്പ് പറയണം. ഇടത് ഭരണത്തോട് അതിശക്തമായ വെറുപ്പുണ്ട്. മാര്‍ക്‌സിറ്റ് അണികളില്‍ പോലും പിണറായി ഭരണത്തോട് എതിര്‍പ്പുയര്‍ന്നിരിക്കുന്നു.
ജന പിന്തുണ നഷ്ടപെട്ട സര്‍ക്കാരിന് സാങ്കേതികമായ ഭൂരിപക്ഷം മാത്രം'. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന് പ്രസക്തിയില്ല'. പക്ഷേ ഈ വിധി കണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ അലസരായി പോകരുതെന്നും എകെ ആന്റണി ഓര്‍മ്മിപ്പിച്ചു.
അതേസമയം, 40000 ല്‍ നിന്നും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 37213 ലേക്ക് താഴ്ന്നിരിക്കുകയാണ്.
Keywords: Puthupally, Byelection
 

 
							     
							     
							     
							    
 
 
 
 
 
COMMENTS