ഏ ഷ്യാകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ശ്രീലങ്ക ഫൈനലിലേക്ക് കടന്നു. ഇതോടെ ഇന്ത്യ-ശ്രീലങ്ക ഫൈനലിന് കളമൊരുങ്ങി. അവസാന പന്തുവര...
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ശ്രീലങ്ക ഫൈനലിലേക്ക് കടന്നു. ഇതോടെ ഇന്ത്യ-ശ്രീലങ്ക ഫൈനലിന് കളമൊരുങ്ങി. അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ പാകിസ്താനെ രണ്ടുവിക്കറ്റിന് തോല്‍പ്പിച്ചാണ് ശ്രീലങ്കയുടെ ഫൈനല്‍ പ്രവേശം.
മഴകാരണം മത്സരം തുടങ്ങാന്‍ ഏറെ വൈകിയതോടെ 45 ഓവറാക്കിയിരുന്നു.
പാകിസ്താന്‍ ബാറ്റിങ് തുടങ്ങിയശേഷം വീണ്ടും മഴ വന്ന് അരമണിക്കൂറോളം മുടങ്ങിയതിനാല്‍ 42 ഓവറാക്കി ചുരുക്കി. പിന്നീട് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 252 റണ്‍സായി നിശ്ചയിച്ചു. ശ്രീലങ്കയ്ക്കുവേണ്ടി കുശാല്‍ മെന്‍ഡിസ് 87 പന്തില്‍ 91 റണ്‍സെടുത്ത് തിളങ്ങി.
ചരിത് അസലങ്കയുടെ (49*) ചെറുത്തുനില്‍പ്പാണ് ടീമിന് ജയം സമ്മാനിച്ചത്.
Keywords: India, Sri Lanka, Final, Asia Cup
COMMENTS