തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ തട്ടിപ്പ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ...
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ തട്ടിപ്പ് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിലേക്ക്.
അടുത്ത മാസം 18 ന് സെക്രട്ടേറിയറ്റ് വളയുന്നതുള്‍പ്പെടെയുള്ള നീക്കവുമായി യു.ഡി.എഫ്. സോളറില്‍ ഗൂഢാലോചന തെളിഞ്ഞെന്നും സി.ബി.ഐ കണ്ടെത്തലില്‍ നടപടിയെടുക്കണമെന്നും യു.ഡി.എഫ് ആവശ്യമുയര്‍ത്തും. നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവില്‍ പ്രക്ഷോഭം നടത്തുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം. എം ഹസന്‍ വ്യക്തമാക്കി.
സഭയ്ക്കകത്തും പുറത്തും വിഷയം ആളിക്കത്തിക്കാനാണ് യു.ഡി.എഫ് നീക്കം.
Keywords: Solar Scam, Pinarayi Vijayan, UDF
COMMENTS