വിജയ് ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ 'ലിയോ'യില്‍ പാട്ടുകള്‍ കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ...
വിജയ് ആരാധകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ 'ലിയോ'യില്‍ പാട്ടുകള്‍ കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ആദ്യ സിംഗിള്‍ 'നാ റെഡി' ഇതിനകം ലോഞ്ച് ചെയ്തിരിക്കെ, അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ചിത്രത്തിലെ രണ്ടാമത്തെ സിംഗിള്‍ ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 19 ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല ചിത്രത്തില്‍ ആകെ രണ്ടു ഗാനങ്ങളേ ഉള്ളൂ എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
പുത്തന്‍ സെന്‍സേഷന്‍ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ഇത്തവണ വിജയം ചിത്രം എത്തുന്നത്. ആക്ഷന്‍ നടന്‍ എന്ന നിലയില്‍ താരത്തെ പരമാവധി അവതരിപ്പിക്കാനാണ് ലോകേഷ് കനകരാജ് ശ്രമിക്കുന്നത്. ഇക്കാര്യം ബാബു ആന്റണിയും സ്ഥിരീകരിച്ചിരുന്നു. തൃഷ വീണ്ടും വിജയ്‌യുടെ നായികയാകുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍, മാത്യു തോമസ്, മിഷ്‌കിന്‍, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, മന്‍സൂര്‍ അലി ഖാന്‍, സാന്‍ഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെന്‍സില്‍ സ്മിത്ത്, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ് തുടങ്ങിവരും വിജയ് നായകനായ 'ലിയോ'യില്‍ വേഷമിടുന്നു.
ഒക്ടോബര്‍ 19 ന് റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ഇത് ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.
COMMENTS