കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തമിഴകത്ത് വേറിട്ട രീതിയില്‍ കഥപറഞ്ഞ ചിത്രമായിരുന്നു 'ജിഗര്‍താണ്ട'. ഇപ്പോഴിതാ ജിഗര്‍താണ്ടയുടെ രണ...
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തമിഴകത്ത് വേറിട്ട രീതിയില്‍ കഥപറഞ്ഞ ചിത്രമായിരുന്നു 'ജിഗര്‍താണ്ട'. ഇപ്പോഴിതാ ജിഗര്‍താണ്ടയുടെ രണ്ടാം ഭാഗം വരുന്നതിനു മുന്നോടിയായി ടീസര്‍ റിലീസ് ചെയ്തിരിക്കുന്നു. 'ജിഗര്‍താണ്ട ഡബിള്‍എക്സ്' എന്ന പേരിലാണ് ചിത്രം എത്തുന്നത്. പ്രതീക്ഷകള്‍ വെറുതെയാകില്ലെന്ന് തെളിയിച്ച് നിറയെ ആക്ഷനുകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
എസ്.ജെ സൂര്യയും രാഘവ ലോറന്‍സും ജിഗര്‍താണ്ട 2ല്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷൈന്‍ ടോം ചാക്കോയെയും ചിത്രത്തിന്റെ ടീസറില്‍ കാണാം. നായികയായ നിമിഷ സജയന് മികച്ച കഥാപാത്രമായിരിക്കും എന്നും വ്യക്തം. തിരക്കഥയും സവിധാനവും കാര്‍ത്തിക് സുബ്ബരാജിന്റേത് തന്നെ. ആക്ഷന്‍ കോമഡിയായി ജിഗര്‍താണ്ട എന്ന ചിത്രം 2014ലാണ് പ്രദര്‍ശനത്തിന് എത്തിയത്. സിദ്ധാര്‍ഥ്, ബോബി സിന്‍ഹ, ലക്ഷ്മി എന്നിവരായിരുന്നു ജിഗര്‍താണ്ടയായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.
Keywords: Jigarthanda, Movie, Nimisha Sajayan, Shine tom Ckacko
COMMENTS