കോഴിക്കോട്: നിപ്പ ബാധിച്ച് ചികിത്സയിലുള്ള ഒമ്പതു വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടെന്നും ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില...
കോഴിക്കോട്: നിപ്പ ബാധിച്ച് ചികിത്സയിലുള്ള ഒമ്പതു വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടെന്നും ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കൂടാതെ, നിപ പരിശോധനയ്ക്കയച്ച 7 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി. ഇനി ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്.
ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്.
Keywords: Veena George, Nipah, Kozhikode, Result, Negative
COMMENTS