കൊച്ചി: മഹാരാജാസ് കോളജില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക് ലിസ്റ്റ് തട്ടിപ്പു വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന് ഏഷ്യാന...
കൊച്ചി: മഹാരാജാസ് കോളജില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക് ലിസ്റ്റ് തട്ടിപ്പു വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരേ പോലീസ് എടുത്ത കള്ളക്കേസ് അവസാനിപ്പിച്ചു. തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ഏറെ വിവാദമായ കേസായിരുന്നു ഇത്. പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കം കേസ് പിന്‍വലിക്കമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, എസ്എഫ്ഐ നേതാവ് ആര്‍ഷോ നല്‍കിയ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ പ്രതിചേര്‍ത്ത് കേസെടുത്തിരിക്കുന്നതെന്നായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. ഗൂഢാലോചനയുടെ ഭാഗമായുള്ള റിപ്പോര്‍ട്ടിങ്ങാണ് മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജില്‍ നടന്നത്. അഖില ഗൂഢാലോചനയില്‍ പങ്കാളിയാണ്, അതിനാലാണ് കേസെടുത്തതെന്നുമായിരുന്നു ഗോവിന്ദന്‍ നേരത്തെ പറഞ്ഞത്. ഈ കേസാണ് ഇപ്പോള്‍ തെളിവില്ലെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചത്.
COMMENTS