മൊറോക്കോ: വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ രണ്ടായിരത്തിലധികം പേര്‍ മരിച്ചു. ആയിരങ്ങ...
മൊറോക്കോ: വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ രണ്ടായിരത്തിലധികം പേര്‍ മരിച്ചു. ആയിരങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഒരു നൂറ്റാണ്ടിലേറെയായി രാജ്യത്തിന്റെ മധ്യഭാഗത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്, അതിന്റെ പ്രഭവകേന്ദ്രം പ്രശസ്തമായ വിനോദസഞ്ചാര-സാമ്പത്തിക കേന്ദ്രമായ മാരാക്കേച്ചില്‍ നിന്ന് വളരെ അടുത്തായിരുന്നു. ഇവിടെ ഏകദേശം 840,000 ല്‍ അധികം ആളുകളുണ്ടായിരുന്നു. അതും അപകടത്തിന്റെ ആക്കം കൂട്ടി.
1960ല്‍ 12,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ശേഷം മൊറോക്കോയിലെ ഏറ്റവും വലിയ ഭൂകമ്പമാണിത്.
Keywords: Earthquake, Morocco
COMMENTS