തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയെ അക്കാലത്ത് കണ്ടിട്ടും സംസാരിച്ചിട്...
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയെ അക്കാലത്ത് കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ടെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാന്‍. പരാതിക്കാരിയും വക്കീലും അയല്‍ക്കാരാണെന്നും പരാതിക്കാരി പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതൊക്കെ പുറത്തു പറഞ്ഞ് ആരുടെയും വിഴുപ്പലക്കാനും വ്യക്തിഹത്യനടത്താനും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
''എന്റെ അയല്‍ക്കാരി, എന്റെ നാട്ടുകാരനായ വക്കീല്‍ ഇവരൊക്കെ എന്റെ അടുത്തേക്ക് വരുന്നതിനും എനിക്ക് അങ്ങോട്ട് പോകുന്നതിനും തടസ്സം വല്ലതുമുണ്ടോ?. ഇതൊക്കെ സംസാരിച്ചിട്ടുണ്ടാകുമല്ലോ. സംസാരിച്ച കാര്യങ്ങള്‍ ആര്‍ക്കെങ്കിലും എതിരായി ഉപേയാഗിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. പലരും പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയിപ്പിക്കുന്നതാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളെ വിട്ടവരോടു പറയുക, വെറുതേ ഇതു തോണ്ടണ്ട, തോണ്ടിയാല്‍ പലര്‍ക്കും നാശം ഉണ്ടാകും'' മന്ത്രി പറഞ്ഞു.
സോളര്‍ കേസ് സജീവമായി നിര്‍ത്താന്‍ മന്ത്രി സജി ചെറിയാനും ഇടപെട്ടുവെന്ന് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തിനിടെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.
COMMENTS