തിരുവനന്തപുരം: ലോക കേരള സഭക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക് പോകുന്നു. അടുത്ത മാസം 19 മുതല്‍ 22 വരെ സൗദി അറേബ...
തിരുവനന്തപുരം: ലോക കേരള സഭക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക് പോകുന്നു. അടുത്ത മാസം 19 മുതല്‍ 22 വരെ സൗദി അറേബ്യയില്‍ നടക്കുന്ന മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി വിദേശയാത്രക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
ലണ്ടന്‍ സമ്മേളന സമയത്ത് തന്നെ തീരുമാനിച്ചതായിരുന്നു സൗദി സമ്മേളനം. ജൂണ്‍ ഒമ്പത്, 10, 11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ ലോക കേരള സഭ നടന്നിരുന്നു. അന്ന് ന്യൂയോര്‍ക്ക് സ്‌ക്വയറില്‍ മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു.
ലോക കേരള സഭയുടെ സമ്മേളനം, യാത്ര, പരസ്യ പ്രചാരണം എന്നീ ചെലവുകള്‍ക്കായി രണ്ട് മാസം മുമ്പ് രണ്ടര കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
Keywords: Loka Kerala Sabha, Pinarayi Vijayan
COMMENTS