തൃശൂര്‍: പീച്ചി ആനവാരിയില്‍ ഇന്നലെ വൈകുന്നേരം തോണി മറിഞ്ഞ് കാണാതായ മൂന്ന് യുവാക്കളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. വാണിയംപാറ കൊള്ളിക്ക...
തൃശൂര്‍: പീച്ചി ആനവാരിയില്‍ ഇന്നലെ വൈകുന്നേരം തോണി മറിഞ്ഞ് കാണാതായ മൂന്ന് യുവാക്കളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. വാണിയംപാറ കൊള്ളിക്കാട് സ്വദേശി തെക്കേപുത്തന്‍ പുരയില്‍ വീട്ടില്‍ അജിത്ത് (21), കൊട്ടിശ്ശേരി കുടിയില്‍ വീട്ടില്‍ വിപിന്‍ (26 ) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.
പീച്ചി ഡാമിന്റെ വ്യഷ്ടിപ്രദേശമായ ആനവാരിയില്‍ ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. നാലുപേരായിരുന്നു വഞ്ചിയിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ അപകടത്തിനു ശേഷം നീന്തി കരയ്ക്ക് എത്തിയിരുന്നു. കാള്ളിക്കാട് സ്വദേശി ശിവപ്രസാദാണ് നീന്തി കരയിലെത്തിയത്. ഇയാള്‍ അറിയിച്ചതനുസരിച്ചാണ് ഒപ്പമുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ നടത്തിയത്.
Keywords: Accident, Thrissur, Peechi Dam, Two Died
COMMENTS