ന്യൂഡല്‍ഹി: ഇന്ത്യ എന്ന പേര് മാറ്റി, റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കുന്നതു ഭരണഘടനാ ലംഘനമല്ലെന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. വിലമതിക്ക...
ന്യൂഡല്‍ഹി: ഇന്ത്യ എന്ന പേര് മാറ്റി, റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കുന്നതു ഭരണഘടനാ ലംഘനമല്ലെന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. വിലമതിക്കാനാകാത്ത ബ്രാന്‍ഡ് മൂല്യം ഇന്ത്യ എന്ന പേരിനുണ്ടെന്നും അതു കളയാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഇന്ത്യ മുന്നണി എന്ന പേരിനെ ഭയക്കുന്നതുകൊണ്ടാണു മോദി രാജ്യത്തിന്റെ പേരു ഭാരതം എന്നു മാറ്റാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. പേരു മാറ്റത്തതിനു പിറകില്‍ ബ്രിട്ടീഷുകാരുടെ സാമൃജ്യത്വത്തിന് എതിരായ നിലപാടാണെങ്കില്‍ വൈസ്രോയിയുടെ വസതിയായിരുന്ന രാഷ്ട്രപതി ഭവന് ഉപേക്ഷിക്കണം. ഹിന്ദുവെന്ന പേര് നല്കിയതും വിദേശരാജ്യങ്ങളാണ്. അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷ സഖ്യത്തിന് ഭാരത് എന്നു പേരിട്ടാല്‍ രാജ്യത്തിന്റെ പേര് ബിജെപി എന്നാക്കുമോയെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രാജ്യം 140 കോടി ജനങ്ങളുടേതാണെന്ന് മറക്കരുതെന്ന് കെജ്രിവാള് പറഞ്ഞു.
രാജ്യത്തിന്റെ ഔദ്യോഗിക നാമം ഇന്ത്യയില്‍ നിന്നും മാറ്റി 'ഭാരത്' എന്നാക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കമെന്ന വാര്‍ത്തകളും അഭ്യൂഹങ്ങളും പുറത്തു വന്നതിനുപിന്നാലെ സോഷ്യല്‍ മീഡിയയിലടക്കം നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
COMMENTS