ചെന്നൈ: 1980 കളിലും 1990 കളിലും കോളിവുഡില്‍ നിറഞ്ഞുനിന്ന നടന്‍ ആര്‍ എസ് ശിവജി (66) അന്തരിച്ചു. അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദന കാമ രാജന്‍...
ചെന്നൈ: 1980 കളിലും 1990 കളിലും കോളിവുഡില്‍ നിറഞ്ഞുനിന്ന നടന്‍ ആര്‍ എസ് ശിവജി (66) അന്തരിച്ചു.
അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദന കാമ രാജന്‍, അന്‍പേ ശിവം, ഉന്നൈ പോല്‍ ഒരുവന്‍, ധാരാള പ്രഭു, സൂരറൈ പോട്ര്, കോലമാവ് കോകില, ഗാര്‍ഗി എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'വിക്രം', കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ, യോഗി ബാബു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ലക്കി മാന്‍' എന്നിവയാണ് അവസാന ചിത്രങ്ങള്‍.
സഹസംവിധായകന്‍, സൗണ്ട് ഡിസൈനര്‍, ലൈന്‍ പ്രൊഡ്യൂസര്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.
നടനും സംവിധായകനുമായ സന്താന ഭാരതി സഹോദരനാണ്. പിതാവ് എം ആര്‍ സന്താനം നടനും നിര്‍മാതാവുമായിരുന്നു.
Summary: Tamil actor RS Shivaji (66), who dominated Kollywood in the 1980s and 1990s, has passed away. He has worked in various fields like assistant director, sound designer and line producer.
COMMENTS