Tamil actor Marimuthu passes away
ചെന്നൈ: തമിഴ് നടന് മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹം അഭിനയിച്ച സീരിയല്‍ എതിര്‍നീച്ചലിന്റെ ഡബ്ബിങ് ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സൂപ്പര്‍ഹിറ്റ് രജനികാന്ത് ചിത്രം ജയിലറിലാണ് മാരിമുത്തു അവസാനമായി അഭിനയിച്ചത്.
തമിഴ് സിനിമയിലും സീരിയലുകളിലും നിറസാന്നിധ്യമായിരുന്ന മാരിമുത്തു സഹസംവിധായകനായും സംവിധായകനായും തിളങ്ങിയിട്ടുണ്ട്. കണ്ണും കണ്ണും, പുലിവാല് എന്ന രണ്ടു ചിത്രങ്ങളാണ് മാരിമുത്തു സംവിധാനം ചെയ്തത്.
Keywords: Marimuthu, Actor, director, Tamil
COMMENTS