T. Asif Ali about Solar case CBI report
കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വന്‍ ഗൂഢാലോചന നടന്നുയെന്ന സി.ബി.ഐ കണ്ടെത്തല്‍ ഗുരുതരമായ കുറ്റമെന്ന് മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.ആസഫലി.
ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷിച്ച കുറ്റം ബലാത്സംഗമാണെന്നും ഏഴു വര്‍ഷമോ അതിലേറെയോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതാണ് ഇപ്പോള്‍ കള്ളത്തെളിവുണ്ടാക്കി അന്വേഷിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇങ്ങനെ വ്യാജമായി തെളിവ് സൃഷ്ടിച്ച് ഒരാള്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണെങ്കില്‍ അത് ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ടി.ആസഫലി ചൂണ്ടിക്കാട്ടി.
Keywords: T. Asif Ali, Solar case, CBI report, Oommen Chandy
COMMENTS