തിരുവനന്തപുരം: സുരേഷ് ഗോപിക്ക് സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍ പദവി കേന്ദ്രം നല്‍കിയത് നേരത്തെ അറിഞ്ഞില്ലെന്ന് സംസ്ഥാനെ ബിജെപി ന...
തിരുവനന്തപുരം: സുരേഷ് ഗോപിക്ക് സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍ പദവി കേന്ദ്രം നല്‍കിയത് നേരത്തെ അറിഞ്ഞില്ലെന്ന് സംസ്ഥാനെ ബിജെപി നേതൃത്വം. ഈ പദവിയെക്കുറിച്ച് സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുന്നതല്ലെന്നും. കേന്ദ്രമെടുക്കുന്ന തീരുമാനമാണെന്നും അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിന് തീരുമാനത്തില്‍ പങ്കില്ലെന്നും ബിജെപി വ്യക്തമാക്കി.
മാത്രമല്ല, സുരേഷ് ഗോപിയും സംസ്ഥാന നേതൃത്വവും രണ്ടു വഴിക്കാണെന്നും സുരേഷ് ഗോപിയെ ഒതുക്കാനുള്ള തീരുമാനമാണ് ഇതെന്നുമുള്ള പ്രചാരങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍ വിഷയത്തില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
Keywords: Suresh Gopi, BJP, Satyajit Ray Institute
COMMENTS