കൊച്ചി: സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നല്കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും കടമ്...
കൊച്ചി: സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നല്കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും കടമ്പേരി സ്വദേശി കെ വിജേഷ് എന്ന വിജേഷ് പിള്ളയ്ക്കുമെതിരെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി സമന്‍സ് അയച്ചു.
എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വ്യാജആരോപണം ഉന്നയിച്ചതിന് ക്രിമിനല്‍ നടപടിക്രമം 120 ബി, 500 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
തളിപ്പറമ്പ് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഫയല്‍ചെയ്ത അന്യായത്തിന്റെ അടിസ്ഥാനത്തില്‍ എം.വി ഗോവിന്ദന് നല്കിയ മൊഴിയില്‍ സ്വപ്ന ഒന്നാംപ്രതിയും വിജേഷ് പിള്ള രണ്ടാംപ്രതിയുമാണ്.
അടുത്തവര്‍ഷം ജനുവരി നാലിന് ഇരുവരും തളിപ്പറമ്പ് കോടതില്‍ നേരിട്ട് ഹാജരാകണം.
സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങളില്‍നിന്ന് പിന്മാറാന് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിക്കാന്‍ വിജേഷ് പിള്ളമുഖേന എംവി ഗോവിന്ദന് 30കോടിരൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം.
Keywords: Swapna Suresh, Vijesh Pillai, Swapna Suresh, Defamation case
COMMENTS