Suicide attempt in Kerala high court
കൊച്ചി: കേരള ഹൈക്കോടതിയില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശൂര്‍ സ്വദേശി വിഷ്ണുവാണ് ഇയാള്‍ ഉള്‍പ്പെട്ട ഹേബിയസ് കോര്‍പ്പസ് പരിഗണിക്കുമ്പോള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍സുഹൃത്ത് കോടതിയില്‍ വച്ച് മാതാപിതാക്കള്‍ക്കൊപ്പം പോകുകയാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
യുവതിയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുകയായിരുന്നു. കോടതിയില്‍ വച്ച് യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് പോകുന്നതെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നിരാശനായ യുവാവ് ചേംബറിന് പുറത്തിറങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: High court, Suicide, Girl friend, Justice
COMMENTS