മൊറോക്കോ: ഇന്നലെ രാത്രി മൊറോക്കോയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 296 പേര്‍ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ...
മൊറോക്കോ: ഇന്നലെ രാത്രി മൊറോക്കോയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 296 പേര്‍ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ചരിത്രപ്രസിദ്ധമായ മാരാക്കേക്കിലെ പഴയ നഗരത്തെ ചുറ്റിപ്പറ്റിയുള്ള പ്രസിദ്ധമായ ചുവന്ന മതിലുകളുടെ ഭാഗങ്ങളും തകര്‍ന്ന കെട്ടിടങ്ങളും പൊടിപടലങ്ങളുടേയും ഭാഗങ്ങളും കാണിക്കുന്ന വീഡിയോകള്‍ മൊറോക്കക്കാര്‍ പോസ്റ്റ് ചെയ്തു. രാത്രി 11:11 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രാഥമിക തീവ്രത 6.8 ആയിരുന്നു, കുറച്ച് നിമിഷങ്ങള്‍ നീണ്ട കുലുക്കമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മൊറോക്കോയുടെ നാഷണല്‍ സീസ്മിക് മോണിറ്ററിംഗ് ആന്‍ഡ് അലേര്‍ട്ട് നെറ്റ്വര്‍ക്ക് റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തി. 19 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായതായി യുഎസ് ഏജന്‍സി അറിയിച്ചു.
ഒരു ട്രെയിന്‍ വീടിനുസമീപത്തുകൂടി അതിവേഗം പോകുന്നതുപോലെയാണ് ഭൂകമ്പത്തോടൊപ്പമുണ്ടായ ശബ്ദമെന്നാണ് പ്രാദേശികര്‍ പറയുന്നത്.
'ദുഃഖത്തിന്റെ ഈ വേളയില്‍ ലോകം മുഴുവന്‍ മൊറോക്കോയ്ക്കൊപ്പമുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും പ്രധാനമന്ത്രി മോദി ജി 20 ഉച്ചകോടിയില്‍ സംസാരിക്കവെ ദുഖം പങ്കുവെച്ചിരുന്നു.
COMMENTS