തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ ഇന്നു കടകള്‍ അടച്ചിട്ടു സമരം ചെയ്യും. കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്‍ ആവശ്യപ്പെട്ടാണു സമരം. അതേസമയം, ...
തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ ഇന്നു കടകള്‍ അടച്ചിട്ടു സമരം ചെയ്യും. കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്‍ ആവശ്യപ്പെട്ടാണു സമരം. അതേസമയം, റേഷന്‍ വ്യാപാരികളുടെ സമരത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ രംഗത്തെത്തി. അര്‍ഹരായ കുടുംബങ്ങള്‍ക്ക് റേഷന്‍ അവകാശം നിഷേധിക്കുന്ന തരത്തിലാകരുത് സമരമെന്ന് മന്ത്രി.
സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ റേഷന്‍ വിതരണം ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. റേഷന്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരപരിപാടിയെയും ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള സമരപരിപാടിയില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Keywords: Strike, Ration Shop, Kerala, G.R Anil
COMMENTS