Strike against Kollam Mayor
കൊല്ലം: ചെയ്ത ജോലിക്ക് കൂലി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കൊല്ലം മേയറെ ഉപരോധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍. അന്‍പതോളം വരുന്ന തൊഴിലാളികളാണ് മേയര്‍ പ്രസന്ന ഏണസ്റ്റിനെ ഉപരോധിച്ചത്.
47 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കഴിഞ്ഞ 50 ദിവസമായി വേതനം കിട്ടുന്നില്ലെന്നാണ് പരാതി. 100 ദിവസം ജോലി ചെയ്തവര്‍ക്ക് ഓണത്തിന് ലഭിക്കേണ്ട ബോണസും ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.
മേയറോട് പരാതി പറയാന്‍ ചെന്നപ്പോള്‍ അവഗണിച്ചു പോയതായും തൊഴിലാളികള്‍ ആരോപിച്ചു. മേയര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി തൊഴിലാളികളെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
Keywords: Kollam Mayor, Strike, Salary, Bonus
COMMENTS