കോട്ടയം: ഈ മാസം 20 മുതല്‍ പാലരുവിക്ക് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. ദീര്‍ഘനാളായുള്ള യാത്രക്കാരുടെ ആവശ്യമായിരു...
കോട്ടയം: ഈ മാസം 20 മുതല്‍ പാലരുവിക്ക് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. ദീര്‍ഘനാളായുള്ള യാത്രക്കാരുടെ ആവശ്യമായിരുന്നു ഇനി സാധ്യമാകുക.
സെപ്റ്റംബര്‍ 20 ന് പാലക്കാട് നിന്ന് പുറപ്പെടുന്ന 16792 തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്സാണ് ഏറ്റുമാനൂരില്‍ ആദ്യം എത്തിച്ചേരുന്നത്. ബുധനാഴ്ച രാത്രി 07.50 ന് എത്തിച്ചേരുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 20 ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെടുന്ന പാലരുവി പിറ്റേ ദിവസം വ്യാഴാഴ്ച രാവിലെ 07.08 നാണ് ഏറ്റുമാനൂരില്‍ എത്തിച്ചേരുന്നത്.
Keywords:\ Etumanur , Palaruvi express, Train
COMMENTS