കൊളംമ്പൊ : ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കെ, ...
കൊളംമ്പൊ: ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കെ, കാനഡയില്‍ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമുണ്ടെന്ന് ശ്രീലങ്ക. ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാടാണ് ശ്രീലങ്കയുടെ ഭാഗത്തുനിന്നും വന്നിരിക്കുന്നത്.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ആരോപണങ്ങള്‍ അതിരുകടന്നതും തെളിവില്ലാത്തതുമാണെന്ന് വിശേഷിപ്പിച്ച ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്രി, ട്രൂഡോ കള്ളം പറയുകയാണെന്നും ശ്രീലങ്കയില്‍ വംശഹത്യ നടന്നതായി കാനഡ പറഞ്ഞപ്പോഴും അതുതന്നെയാണ് ചെയ്തതെന്നും പറഞ്ഞു. ട്രൂഡോയുടെ 'ആധാരമായ' ആരോപണം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords: Sreelanka, India, Canada, Terrorist
COMMENTS