SPG director Arunkumar Sinha passes away
ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) തലവന്‍ അരുണ്‍കുമാര്‍ സിന്‍ഹ (61) അന്തരിച്ചു. ഇന്നു പുലര്‍ച്ചെയാണ് അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു അരുണ്‍കുമാര്‍ സിന്‍ഹ.
തിരുവനന്തപുരം ഡിസിപി കമ്മീഷണര്‍, റേഞ്ച് ഐജി, ഇന്റലിജന്‍സ് ഐജി അഡ്മിനിസ്‌ട്രേഷന്‍ ഐജി തുടങ്ങിയ സുപ്രധാന പദവികള്‍ വഹിച്ചിരുന്ന അദ്ദേഹം പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. 2016 മുതല്‍ എസ്.പി.ജി ഡയറക്ടറാണ് അരുണ്‍കുമാര്‍ സിന്‍ഹ.
സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ മെഡലടക്കമുള്ള പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: SPG, Director, Arunkumar Sinha, Died
COMMENTS