ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നാളെ മുതല്‍ ആരംഭിക്കും. വെള്ളിയാഴ്ച വരെയാണ് സമ്മേളനം. ഇന്ത്യയെ ഭാരത് എന്നാക്കുന്ന ബില്‍ അവതരി...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നാളെ മുതല്‍ ആരംഭിക്കും. വെള്ളിയാഴ്ച വരെയാണ് സമ്മേളനം. ഇന്ത്യയെ ഭാരത് എന്നാക്കുന്ന ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതിപക്ഷം കരുതുന്നത്. എന്നാല്‍ പേരുമാറ്റത്തെ എതിര്‍ക്കെണ്ട എന്നാണ് ഡി.എം.കെ എം.പിമാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്നതു സംബന്ധിച്ച സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള ബില്ലാണ് പാര്‍ലമെന്റില്‍ എത്തുന്ന പ്രധാന ബില്‍. അഡ്വക്കറ്റ്സ് ബില്‍, മാധ്യമങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ബില്‍ എന്നിവ ലോക്സഭയിലും പോസ്റ്റോഫീസ് ബില്‍ രാജ്യസഭയിലും പാസാക്കും.
Keywords: Special session, Parliament, India
COMMENTS