തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ സോളാര്‍ കേസില്‍ അതിജീവിത എഴുതിയ കത്തും ബന്ധപ്പെട്ട വിവാദങ്ങളും വലിയ ...
2016 ഫെബ്രുവരിയില്‍ സോളാര്‍ പരാതിക്കാരി ഉമ്മന്‍ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വി.എസ് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് താന്‍ ശരണ്യ മനോജിനെ ബന്ധപ്പെട്ടത്. അദ്ദേഹം പരാതിക്കാരി എഴുതിയെന്ന് പറയുന്ന ഒരു ഡസനോളം കത്തുകള്‍ നല്‍കി. അത് താന്‍ വി.എസിന് നല്‍കി. തുടര്‍ന്ന് ഇത് സംബന്ധിച്ച് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. 2016 തിരഞ്ഞെടുപ്പ് സമയത്താണ് പിണറായിയുമായി ചര്‍ച്ച നടത്തിയത്.
അതിന് ശേഷമാണ് കത്ത് താന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയത്. കത്തിനായി പരാതിക്കാരി 1.25 ലക്ഷം രൂപ കൈപ്പറ്റി. ശരണ്യമനോജിനൊപ്പമെത്തിയാണ് പരാതിക്കാരി പണം വാങ്ങിയത്. അമ്മയ്ക്കുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് പണം എന്ന് പറഞ്ഞതുകൊണ്ടാണ് തുക കൈമാറിയത്. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ലന്നും നന്ദകുമാര്‍ പറഞ്ഞു.
Keywords: Pinarayi Vijayan, Achuthanandan, Oommen Chandy, Solar Case, Letter
COMMENTS