തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിയെ പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന സിബിഐ കണ്ടെത്തലില്‍ പ്രതികരണവുമായി കെ.മുരളീധരന്. പിന...
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിയെ പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന സിബിഐ കണ്ടെത്തലില്‍ പ്രതികരണവുമായി കെ.മുരളീധരന്. പിന്നില്‍ പ്രവര്‍ത്തിച്ച ശക്തി ഇപ്പോഴത്തെ മുഖ്യമന്ത്രി ആണോ എന്നതടക്കം അന്വേഷണത്തില്‍ വ്യക്തമാകും. അധികാരത്തിലേറി മൂന്നാം ദിവസം പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായിയെ കാണാന്‍ കഴിഞ്ഞു. അപ്പോള്‍ തന്നെ പങ്കെന്താണെന്ന് വ്യക്തമാണ്.
സോളാര്‍ കേസിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരായാലും പുറത്ത് വരണം. ഉമ്മന്‍ ചാണ്ടിയോട് ചെയ്തതിനാണ് മുഖ്യമന്ത്രി ഇപ്പോള്‍ അനുഭവിക്കുന്നതെന്നും കെ.മുരളീധരന് പറഞ്ഞു.
സിബിഐയുടെ പൂര്‍ണ റിപ്പോര്‍ട്ട് വരട്ടെയെന്നും പന്ത്രണ്ടാം തിയ്യതി നടക്കുന്ന നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കെ.മുരളീധരന് വ്യക്തമാക്കി.
COMMENTS