തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ ഗൂഡാലോചനയില്‍ കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് കോടതി. അടുത്ത മാസം 18 ന് ഹാജരാകാനാണ് ...
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ ഗൂഡാലോചനയില്‍ കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് കോടതി. അടുത്ത മാസം 18 ന് ഹാജരാകാനാണ് നിര്‍ദ്ദേശം.
കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദ്ദേശം. അതേസമയം, പരാതിക്കാരിക്ക് കോടതി വീണ്ടും സമന്‍സ് അയച്ചു.
പ്രതികള്‍ക്ക് കോടതി അയച്ച നോട്ടീസ്, നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി കേസ് വീണ്ടും പരിഗണിച്ചത്.
Keywords: Solar Case, K.B Ganesh Kumar, Court


COMMENTS