High court granted bail to Greeshma
കൊച്ചി: പാറശാല ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം. കേസിലെ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവര്‍ക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. 2022 ഒക്ടോബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഗ്രീഷ്മ കാമുകന് കഷായത്തിലും ജൂസിലുമൊക്കെയായി വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. മറ്റൊരു വിവാഹാലോചന വന്നപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനാണ് വിഷം നല്‍കിയതെന്നാണ് ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കിയത്. അടുത്തിടെ ജയിലില്‍ സഹതടവുകാരുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഗ്രീഷ്മയെ ജയില്‍ മാറ്റിയിരുന്നു.
Keywords: High court, Bail, Sharon, Greeshma

							    
							    
							    
							    
COMMENTS