ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖിനെ കടത്തിവെട്ടി സൗത്തിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍ താരയാണ് ഇത്തവണ ഐഎംഡിബ...
ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖിനെ കടത്തിവെട്ടി സൗത്തിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍ താരയാണ് ഇത്തവണ ഐഎംഡിബി പോപ്പുലര്‍ സെലിബ്രേറ്റി ലിസ്റ്റില്‍ ഒന്നാമത്. ഷാരൂഖ് ഖാന്‍ രണ്ടാം സ്ഥാനത്താണ്. ദക്ഷിണേന്ത്യയില്‍ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്ന് വിളിക്കപ്പെടുന്ന നയന്‍താര, തന്റെ ആദ്യ ഹിന്ദി ചിത്രമായ ജവാനിലൂടെ വടക്കേ ഇന്ത്യയിലും വലിയ ജനപ്രീതി നേടിയതിന് തെളിവാണിത്.
സൂപ്പര്‍ ഹിറ്റായി 1000 കോടി ക്ലബിലേക്ക് കുതിക്കുന്ന ജവാന്റെ വിജയമാണ് നായികയായ നര്‍മദയെ അവതരിപ്പിച്ച നയന്‍താരയുടെ റാങ്കിംഗ് ഉയര്‍ത്തിയത്. ഐഎംഡിബി സൈറ്റില്‍ ഒരോ വാരത്തിലും എത്തുന്ന 200 ദശലക്ഷം ഉപയോക്താക്കളുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക പുറത്തുവിടുന്നത്. ഈ ലിസ്റ്റില്‍ ജവാന്‍ ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്ക് എല്ലാം വലിയ മുന്നേറ്റമുണ്ട്. ഐഎംഡിബിയുടെ ആപ്പിലാണ് ഈ ലിസ്റ്റ് പൂര്‍ണ്ണമായും പുറത്തുവിടുക. മൂന്നാം സ്ഥാനത്ത് ജവാന്‍ സംവിധായകന്‍ ആറ്റ്‌ലിയാണ്. ദീപിക പദുകോണ്‍ നാലാം സ്ഥാനത്ത് ഉണ്ട്. അതിലുമുപരിയായി, ഇതിനകം തന്നെ പാന്‍-ഇന്ത്യയില്‍ ആരാധകരുള്ള വിജയ് സേതുപതി പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. പ്രിയാമണി പതിനൊന്നാം റാങ്കിലും എത്തിയിട്ടുണ്ട്. 132-ാമത്തെ റാങ്കില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്ന യോഗി ബാബു ഈ ആഴ്ച 31-ാമതായി.
Keywords: Shahrukh Khan, Nayanthara, Imdb
COMMENTS