Selfie clicked images from Aditya L1
ചെന്നൈ: ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ 1 ല്‍ നിന്നും ലഭിച്ച ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. പേടകത്തിന്റെ സെല്‍ഫിയും ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രവുമാണ് ആദിത്യ എല്‍ 1 ല്‍ നിന്നും ലഭിച്ചത്. സെപ്തംബര്‍ രണ്ടിന് ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ച ആദിത്യ എല്‍ 1 ലക്ഷ്യ സ്ഥാനത്തെത്തണമെങ്കില്‍ 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കണം.
16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരുന്ന പേടകം സൂര്യനോട് അടുത്ത ഭ്രമണപഥത്തിലെത്തിയശേഷം 5 വര്‍ഷത്തോളം സൂര്യന്റെ ബാഹ്യാന്തരീക്ഷത്തെക്കുറിച്ച് പഠിക്കുകയും ഗ്രൗണ്ട് സ്റ്റേഷന് പ്രതിദിനം 1440 ചിത്രങ്ങളോളം അയയ്ക്കുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്.
Keywords: Selfie, Images, Aditya L1, ISRO
COMMENTS