ഇടുക്കി: ഇടുക്കി ചെറുതോണിയിലെ അണക്കെട്ടിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ. സുരക്ഷാ ക്രമീകരണങ്ങളെ സംബ...
ഇടുക്കി: ഇടുക്കി ചെറുതോണിയിലെ അണക്കെട്ടിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ. സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് ഡി ഐ ജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
താഴിട്ടുപൂട്ടിയ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചതായി ഇടുക്കി എസ് പി, വി.യു കുര്യാക്കോസും പറഞ്ഞു.
അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഒരു യുവാവ് നടത്തിയ കടന്നുകയറ്റമാണ് ഇപ്പോഴത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കലിന് പിന്നില്‍.
ഒറ്റപ്പാലം സ്വദേശിയായ യുവാവ് ജൂലായ് 22-ന് ചെറുതോണി, ഇടുക്കി അണക്കെട്ടുകളിലെ എട്ട് ഹൈമാസ്റ്റ് ലൈറ്റുകളുടെ എര്‍ത്തിംഗ് സ്ട്രിപ്പുകളില്‍ താഴിട്ട് പൂട്ടിയിരുന്നു. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറിലെ ഉരുക്ക് കയറില്‍ ഒരുതരം ദ്രാവകവും ഒഴിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.
കെഎസ്ഇബി ഡാം സുരക്ഷാ വിഭാഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ മാസം ഏഴിന് ഇടുക്കി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈമാസ്റ്റ് ലൈറ്റുകളില്‍ നിന്ന് പതിനൊന്ന് പൂട്ടുകള്‍ വീണ്ടെടുത്തിട്ടുണ്ട്.
പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
COMMENTS