തിരുവനന്തപുരം: സോളാര്‍ വിവാദങ്ങള്‍ മുമ്പത്തേതിലും നന്നായി ആളിക്കത്തുമ്പോള്‍ സോളാര്‍ കേസിലെ മുഖ്യ പ്രതിയായ സരിതാ എസ്. നായര്‍ ആത്മകഥയുമായി എ...
തിരുവനന്തപുരം: സോളാര്‍ വിവാദങ്ങള്‍ മുമ്പത്തേതിലും നന്നായി ആളിക്കത്തുമ്പോള്‍ സോളാര്‍ കേസിലെ മുഖ്യ പ്രതിയായ സരിതാ എസ്. നായര്‍ ആത്മകഥയുമായി എത്തുന്നു. പ്രതിനായിക എന്ന പേരാണ് ആത്മകഥയ്ക്ക് നല്‍കിയിരിക്കുന്നത്.
പുസ്തകത്തിന്റെ കവര്‍ ഫേസ് ബുക്കിലൂടെ പങ്ക് വച്ചാണ് ആത്മകഥാ വരുന്നു എന്ന വിവരം സരിത പുറത്ത് വിട്ടിരിക്കുന്നത്.
അറിഞ്ഞവയുടെ പൊരുളും, പറയാന്‍ വിട്ടുപോയതും എന്നാണ് പുസ്തകത്തെ പറ്റി സരിത വിശേഷിപ്പിച്ചിരിക്കുന്നത്. കൊല്ലം ആസ്ഥാനമായ റെസ്‌പോന്‍സ് ബുക്ക് ആണ് പുസ്തകം തയാറാക്കുന്നത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ആരൊക്കെ പ്രയത്‌നിച്ചു എന്ന ചര്‍ച്ചയാണ് കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത്. ഭരണ-പ്രതിപക്ഷങ്ങള്‍ പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങുന്ന സരിതയുടെ പുസ്തകത്തെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
Keywords: Sarita S. Nair, Autobiography, Solar Scam,
COMMENTS