ദീപക് നമ്പ്യാര്‍ ന്യൂഡല്‍ഹി: ഹൈന്ദവ വിശ്വാസത്തിന്റെ ആധാര ശിലകളിലൊന്നായ സനാതന ധര്‍മ്മം സാമൂഹ്യനീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യേണ്ടതുണ...
ദീപക് നമ്പ്യാര്‍
ന്യൂഡല്‍ഹി: ഹൈന്ദവ വിശ്വാസത്തിന്റെ ആധാര ശിലകളിലൊന്നായ സനാതന ധര്‍മ്മം സാമൂഹ്യനീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യേണ്ടതുണ്ടെന്നും തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍.
ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പോലെ തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതന ധര്‍മമെന്നും ചലച്ചിത്ര നടന്‍ കൂടിയായ യുവ നേതാവ് പറയുന്നു. ഇന്ത്യ മുന്നണിയിലെ അംഗമായ ഡി എം കെയുടെ നേതാവിന്റെ വാക്കുകള്‍ മുന്നണി നേതൃത്വത്തെയും വിഷമവൃത്തത്തിലാക്കി. ബിജെപിയാകട്ടെ കിട്ടിയ അവസരം നന്നായി മുതലെടുക്കാനും തീരുമാനിച്ചു.
സനാതന മലമ്പനിയും ഡെങ്കിപ്പനിയും പോലെയാണെന്ന പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. പലരും തമിഴ്നാട് മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
I never called for the genocide of people who are following Sanatan Dharma. Sanatan Dharma is a principle that divides people in the name of caste and religion. Uprooting Sanatan Dharma is upholding humanity and human equality.
— Udhay (@Udhaystalin) September 2, 2023
I stand firmly by every word I have spoken. I spoke… https://t.co/Q31uVNdZVb
സനാതന ധര്‍മത്തിന്റെ ഉന്മൂലനമെന്നാല്‍ അതു പിന്തുടരുന്ന ഇന്ത്യയിലെ 80 ശതമാനം ജനത്തെ വംശഹത്യ ചെയ്യണമെന്നു തന്നെയാണ് ഉദയനിധി ഉദ്ദേശിക്കുന്നതെന്നാണ് ബി ജെ പിയുടെ പ്രധാന ആരോപണം. ഇൗ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിന്റെ മൗനം ഈ വംശഹത്യ ആഹ്വാനത്തിന് പിന്തുണയാണ്. ഇന്ത്യാ സഖ്യം, അതിന്റെ പേരിന് അനുസരിച്ച്, അവസരം ലഭിച്ചാല്‍, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള നാഗരികതയെ ഉന്മൂലനം ചെയ്യും, ബിജെപി വക്താവ് അമിത് മാളവ്യ എക്സില്‍ പോസ്റ്റ് ചെയ്തു.
സനാതന ധര്‍മ്മത്തെ വെറുതെ എതിര്‍ക്കാനാവില്ലെന്നും അത് ഉന്മൂലനം ചെയ്യണമെന്നും ചെന്നൈയില്‍ നടന്ന എഴുത്തുകാരുടെ സമ്മേളനത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ഈ ആശയം പിന്തിരിപ്പനാണെന്നും ജാതിയുടെയും ലിംഗഭേദത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്നതാണെന്നും അടിസ്ഥാനപരമായി സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും തമിഴ്നാട് മന്ത്രി വാദിച്ചു.
എന്നാല്‍, സംഗതി പുലിവാലായതോടെ വിശദീകരണവുമായി ഉദയനിധി രംഗത്തെത്തി. 'സനാതന ധര്‍മ്മം പിന്തുടരുന്ന ആളുകളെ വംശഹത്യ ചെയ്യാന്‍ ഞാന്‍ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ല. സനാതന ധര്‍മ്മം ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ്. സനാതന ധര്‍മ്മം വേരോടെ പിഴുതെറിയുന്നത് മാനവികതയും മാനുഷിക സമത്വവും ഉയര്‍ത്തിപ്പിടിക്കുന്നു. ഞാന്‍ പറഞ്ഞ ഓരോ വാക്കിലും ഞാന്‍ ഉറച്ചു നില്‍ക്കുന്നു. സനാതന ധര്‍മ്മം മൂലം കഷ്ടത അനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ഞാന്‍ സംസാരിക്കും.
Udhayanidhi Stalin’s hate speech with Hindi subtitles.
— Amit Malviya (@amitmalviya) September 2, 2023
Rahul Gandhi speaks of ‘मोहब्बत की दुकान’ but Congress ally DMK’s scion talks about eradicating Sanatana Dharma. Congress’s silence is support for this genocidal call…
I.N.D.I Alliance, true to its name, if given an… https://t.co/hfTVBBxHQ5 pic.twitter.com/ymMY04f983
'സനാതന ധര്‍മ്മത്തെക്കുറിച്ചും സമൂഹത്തില്‍ അതിന്റെ നിഷേധാത്മക സ്വാധീനത്തെക്കുറിച്ചും ആഴത്തിലുള്ള ഗവേഷണം നടത്തിയ പെരിയാറിന്റെയും അംബേദ്കറുടെയും വിപുലമായ രചനകള്‍ ഏത് വേദിയിലും അവതരിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്.
കോടതിയിലായാലും ജനകീയ കോടതിയിലായാലും ഇതു നിമിത്തമുള്ള ഏതു വെല്ലുവിളിയും നേരിടാന്‍ ഞാന്‍ തയ്യാറാണ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ.'
ക്രിസ്ത്യന്‍ മിഷനറിമാരുടെ ആശയങ്ങളാണ് ഉദയനിധി സ്റ്റാലിനും മുഖ്യമന്ത്രി എംകെ സ്റ്റാലിനും പ്രതിനിധാനം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചു.
'ഗോപാലപുരം കുടുംബത്തിന്റെ ഏക ദൃഢനിശ്ചയം സംസ്ഥാന ജിഡിപിക്ക് അപ്പുറം സമ്പത്ത് സ്വരൂപിക്കുക എന്നതാണ്. തിരു ഉദയനിധി സ്റ്റാലിനോ, നിങ്ങളുടെ അച്ഛനും അപ്പുപ്പനും വരെ ക്രിസ്ത്യന്‍ മിഷനറിമാരില്‍ നിന്ന് കടം കൊണ്ട ആശയമാണ് വളര്‍ത്തിയെടുക്കാന്‍ നോക്കുന്നത്, അണ്ണാമലൈ എക്സിലെ പോസ്റ്റില്‍ പറയുന്നു.The only resolve that the Gopalapuram Family has is to accumulate wealth beyond the State GDP.
— K.Annamalai (@annamalai_k) September 2, 2023
Thiru @Udhaystalin, you, your father, or his or your idealogue have a bought-out idea from Christian missionaries & the idea of those missionaries was to cultivate dimwits like you to… https://t.co/sWVs3v1viM
ഇതേസമയം, ഉദനയനിധി സ്റ്റാലിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് നാനാ പടോലെ വിസമ്മതിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ആരുടെയും വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പട്ടോലെ പറഞ്ഞു.
Summary: Udayanidhi Stalin, Tamil Nadu Minister and son of Chief Minister MK Stalin, said that Sanatana Dharma, which is one of the cornerstones of Hindu faith, is against social justice and should be eradicated. The young leader, who is also a film actor, says that Sanatana Dharma should be eradicated like infectious diseases dengue fever and malaria.
COMMENTS