കൊച്ചി: പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ.സി.ആര്‍.ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഉച്ചയ്ക്ക് 2.50ന് കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച...
കൊച്ചി: പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ.സി.ആര്‍.ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഉച്ചയ്ക്ക് 2.50ന് കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദ് മകനും നടി ജ്യോതിര്‍മയി മരുമകളുമാണ്.
23 വര്‍ഷം മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്നു. 2010-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഇരുപത്തിയഞ്ചിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
1943 ഫെബ്രുവരി 13-ന് കോട്ടയത്തെ തിരുനക്കരയില്‍ ജനിച്ച ഇദ്ദേഹം കോട്ടയം സിഎംഎസ് കോളജ്, കൊല്ലം എസ്എന്‍ കോളജ്, ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം നേടി. 4 വര്‍ഷം പബ്ലിക് റിലേഷന്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സേവനമനുഷ്ഠിച്ചു.
സിനിമാ മാസിക, ഗ്രന്ഥാലോകം, പ്രഭാതം എന്നിവയുടെ സബ് എഡിറ്ററായിരുന്നു. 1973 മുതല്‍ മലയാളം അധ്യാപകനായി. 23 വര്‍ഷം എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്നു. 1998-ല്‍ വിരമിച്ചു.
കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് ഉപദേശക സമിതി, ചലച്ചിത്ര അവാര്‍ഡ് സമിതി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ്, മഹാത്മാഗാന്ധി സര്‍വകലാശാല കരിക്കുലം പരിഷ്‌കരണ സമിതി, വിശ്വ വിജ്ഞാനകോശം എഡിറ്റോറിയല്‍ കമ്മിറ്റി തുടങ്ങിയവയില്‍ അംഗമായിരുന്നു.
കാല്‍പ്പാട്, ഓമനക്കഥ, ഈഴശ്ശിവനും വാരികുന്തവും, അഭിനവ ശാകുന്തളം, ശവംതീനികള്‍, ഫാദര്‍ സെര്‍ജിയസ്, ഒരു ഭ്രാന്തന്റെ ഡയറി, ദേവദാസ്, നാണു, കുമാരു തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
Keywords: C.R Omanakuttan, Writter, Malayalam, Amal Neerad
COMMENTS