കോട്ടയം: പുതുപ്പള്ളി മണ്ഡലത്തെ നനച്ച് മഴ എത്തി. രാവിലെ മുതല്‍ മികച്ച പോളിംഗ് രേഖപ്പെടുത്തിയ പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് മഴ തടസമായെത്ത...
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തെ നനച്ച് മഴ എത്തി. രാവിലെ മുതല്‍ മികച്ച പോളിംഗ് രേഖപ്പെടുത്തിയ പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് മഴ തടസമായെത്തിയപ്പോള്‍ ആശങ്കയിലായത് സ്ഥാനാര്‍ത്ഥികളാണ്. മഴ പോളിംഗ് ശതമാനത്തെ ബാധിക്കുമോ എന്ന നിരാശയിലാണ് മുന്നണികളും. അരമണിക്കൂറിലധികമായി ചെയ്യുന്ന മഴ രോഗികളും മറ്റുള്ളവരെ ആശ്രയിച്ച് വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്കുമൊക്കെ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ഉച്ചയ്ക്ക് ശേഷമുള്ള മഴയും പ്രതികൂല കാലാവസ്ഥയും കണക്കാക്കി രാവിലെ തന്നെ കൂടുതല്‍ ആളുകള്‍ പോളിംഗ് ബൂത്തിലേക്ക് എത്തിയിരുന്നു. പോളിംഗ് നാല്പത് ശതമാനമാനത്തോട് അടുത്തപ്പോഴാണ് മഴ വില്ലനായി എത്തിയിരിക്കുന്നത്.
അതി ശക്തമായ മഴ അല്ലെങ്കിലും നനഞ്ഞ് പോളിംഗ് ബൂത്തിലേക്ക് എത്താനുള്ള വോട്ടര്‍മാരുടെ മടി പോളിംഗിനെ ബാധിക്കുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.
COMMENTS