Rahul Gandhi about Bharat jodo yatra
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ഇനിയും തുടരുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ വിദ്വേഷം ഇല്ലാതാകുകയും എല്ലാവരും ഒറ്റക്കെട്ടായി മാറുകയും ചെയ്യുന്നതുവരെ ഭാരത് ജോഡോ യാത്ര തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐക്യവും സ്‌നേഹവും ലക്ഷ്യമിട്ടുള്ള ഭാരത് ജോഡോ യാത്രയുടെ കോടിക്കണക്കിനു ചുവടുകള്‍ രാജ്യത്തിന്റെ നല്ലൊരു നാളെക്കുള്ള അടിത്തറയായി മാറിയെന്നു കുറിച്ച രാഹുല്‍ രാജ്യത്ത് വിദ്വേഷം ഇല്ലാതാകുകയും എല്ലാവരും ഒറ്റക്കെട്ടായി മാറുകയും ചെയ്യുന്നതുവരെ ഈ യാത്ര തുടരുമെന്നുള്ളത് തന്റെ വാക്കാണെന്നും ആവര്‍ത്തിച്ചു.
ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് രാഹുല്‍ ട്വിറ്ററിലൂടെ യാത്രയെക്കുറിച്ച് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര 130 ദിവസം പിന്നിട്ട് കശ്മീരിലാണ് അവസാനിച്ചത്.
Keywords: Rahul Gandhi, Bharat jodo yatra, Anniversary

							    
							    
							    
							    
COMMENTS