Radical Sikhs prevent Indian high commissioner
ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡിലെ ഗുരുദ്വാരയില്‍ ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ തടഞ്ഞ് ഖലിസ്ഥാന്‍ അനുകൂലികളായ സിഖ് വംശജര്‍. വെള്ളിയാഴ്ച സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോവില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടണ്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയെ ഗുരുദ്വാരയില്‍ കയറാനനുവദിക്കാതെ തടയുകയായിരുന്നു.
യുകെയിലെ ഒരു ഗുരുദ്വാരയിലും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യില്ലെന്ന് ഖലിസ്ഥാന്‍ അനുകൂലികള്‍ വ്യക്തമാക്കി. ഗുരുദ്വാരയിലെ കമ്മറ്റി അംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു വിക്രം ദൊരൈസ്വാമി.
ഇതറിഞ്ഞ ഖലിസ്ഥാന്‍ അനുകൂലികള്‍ ഗുരുദ്വാരയ്ക്ക് പുറത്ത് തടിച്ചുകൂടുകയും മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. കാറിലെത്തിയ വിക്രം ദൊരൈസ്വാമിയോട് അവര്‍ സംസാരിക്കുകയും അദ്ദേഹം മടങ്ങിപ്പോവുകയുമായിരുന്നു.
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ പ്രതിനിധിയെ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്.
Keywords: Indian high commissioner, UK, Prevent, Sikhs
COMMENTS