Puthuppally election
കോട്ടയം: ശക്തമായ മഴയിലും പുതുപ്പള്ളിയില്‍ പോളിങ് ശക്തമായി തുടരുന്നു. ഉച്ചവരെയുള്ള പോളിങ് 50 ശതമാനത്തില്‍ കടന്നു. മിക്ക പോളിങ് സ്‌റ്റേഷനുകളിലും വോട്ടര്‍മാരുടെ നീണ്ടനിര തുടരുകയാണ്.
അതിനാല്‍ തന്നെ വൈകുന്നേരമാകുമ്പോഴേക്കും പോളിങ് ശതമാനം 80 ശതമാനം കടക്കുമെന്നാണ് കണക്കുകൂട്ടല്‍. ഉച്ചയോടെ മണ്ഡലത്തിലെ പുതുപ്പള്ളി, മണര്‍കാട്, പാമ്പാടി, അയര്‍ക്കുന്നം എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴ പെയ്‌തെങ്കിലും അതൊന്നും പോളിങ്ങിനെ ഒരു തരത്തിലും ബാധിച്ചില്ല.
കൂടിയ പോളിങ് മികച്ച വിജയമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫും എന്തുതന്നെയായാലും ഒന്നുംതന്നെ തങ്ങളുടെ വിജയത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയില്‍ എല്‍.ഡി.എഫും മുന്നോട്ടുപോകുകയാണിവിടെ.
Keywords: Puthuppally election, 50 %, Heavy rain,
COMMENTS