Puthuppally by election
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 40,232 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും കടന്നാണ് ചാണ്ടി ഉമ്മന്‍ മുന്നേറുന്നത്. ഏഴ് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരരംഗത്തുള്ളത്. അതില്‍ ചാണ്ടി ഉമ്മന്റെ ചിത്രമല്ലാതെ മറ്റൊന്നും തന്നെ ഇപ്പോള്‍ പുതുപ്പള്ളിയില്‍ ഉയര്‍ന്നു വരുന്നില്ല.
എല്‍.ഡി.എഫിന്റെ ജെയ്ക്ക് സി തോമസും ബി.ജെ.പിയുടെ ലിജിന്‍ ലാലുമൊക്കെ വളരെയധികം പിറകിലാണെന്നതും ശ്രദ്ധേയമാണ്. ഏകദേശം 72.86 ശതമാനം പേര്‍ വോട്ടുചെയ്തതായാണ് കണക്ക്. വികസന വിവാദങ്ങളൊക്കെ ഉയര്‍ത്തി സര്‍ക്കാര്‍ വളരെ പ്രതിരോധം തീര്‍ത്തെങ്കിലും അതെല്ലാം തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് പുതുപ്പള്ളിയില്‍ നിന്നും വരുന്നത്.
Keywords: Puthuppally, By election, Chandy Oommen, Lead
COMMENTS