കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ആവേശോജ്വലമായി. റോഡ് ഷോകളുമായി മൂന്നു മുന്നണികളുടെയും നേതാക്കള്‍ പുതുപ്പള്ളിയിലെ പാമ്പ...
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ആവേശോജ്വലമായി. റോഡ് ഷോകളുമായി മൂന്നു മുന്നണികളുടെയും നേതാക്കള്‍ പുതുപ്പള്ളിയിലെ പാമ്പാടിയില്‍ നിറഞ്ഞുനിന്നു. കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പോത്ത് പരാമര്‍ശവും ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോയുമാണ് അവസാന ലാപ്പിലെ പ്രചാരണായുധങ്ങള്‍. പരസ്യപ്രചാരണം അവസാനിച്ച പുതുപ്പള്ളിയില്‍ ചൊവ്വാഴ്ചയാണു വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പുതുപ്പള്ളിയിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ മണ്ഡലം വിടണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. വോട്ടെടുപ്പ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍മുമ്പ്പരസ്യപ്രചാരണം നിയന്ത്രിക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 126-ാം വകുപ്പ് പ്രകാരവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലുള്ള നിര്‍ദേശങ്ങള്‍ പ്രകാരവുമാണ് ഉത്തരവ്.
COMMENTS