കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് 39.79 ശതമാനത്തിലേക്ക് ഉയര്‍ന്നു. പോളിംഗ് തുടങ്ങിയ 7 മണിമുതല്‍ ഉച്ചയ്ക്ക് 1...
പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം ഇതിനോടകം തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ആരോഗ്യസ്ഥിതിയെയും രോഗ ചികില്‍സയെയും കുറിച്ച് ഉമ്മന്‍ചാണ്ടി ഡയറിയില്‍ എഴുതിയിരുന്നുവെന്നും അതില്‍ താന്‍ മുന്‍കൈ എടുത്ത് അമേരിക്കയില്‍ കൊണ്ടുപോയി ചികില്‍സിച്ചതടക്കമുള്ള കാര്യങ്ങള്‍ എഴുതിയിട്ടുണ്ടെന്നും ചണ്ടി ഉമ്മന്‍ പറഞ്ഞു. 20 വര്‍ഷമായി കുടുംബത്തെ വേട്ടയാടുന്നുവെന്നും ചാണ്ടി ഉമ്മന്‍. ഇതെല്ലാം ജനങ്ങള്‍ അറിയട്ടെയെന്നും പിതാവിനെ താന്‍ ദൈവമായാണ് കാണുന്നതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്നാണ് ജെയ്ക്കിന്റെ പ്രതികരണം. വികസന സംവാദത്തില്‍ നിന്നും യുഡിഎഫ് ഒളിച്ചോടിയെന്നും ജെയ്ക് വിമര്‍ശനമുന്നയിച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പ് എണ്ണിപ്പറഞ്ഞാണ് ജെയ്ക് മാധ്യമങ്ങളോട് സംസാരിച്ചത്.
Keywords: Puthupally, Byelection, Kerala, Kottayam
COMMENTS