ടൊറന്റോ: ഹിന്ദു കനേഡിയന്‍ ജനതയോട് രാജ്യം വിടാന്‍ ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ വീഡിയോ പ്രചരിക്കുന്നതിനിടയില്‍ ആക്രമണത്തിനോ വിദ്വേഷത്തിനോ ഭയപ്പെടു...
ടൊറന്റോ: ഹിന്ദു കനേഡിയന്‍ ജനതയോട് രാജ്യം വിടാന്‍ ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ വീഡിയോ പ്രചരിക്കുന്നതിനിടയില്‍ ആക്രമണത്തിനോ വിദ്വേഷത്തിനോ ഭയപ്പെടുത്തലിനോ ഭയം ജനിപ്പിക്കുന്നതിനോ രാജ്യത്ത് സ്ഥാനമില്ലെന്ന് കാനഡ.
വീഡിയോയുടെ പ്രചാരം കുറ്റകരവും വെറുപ്പുളവാക്കുന്നതുമാണെന്നും എല്ലാ കനേഡിയന്‍മാര്‍ക്കും 'ഞങ്ങള്‍ വിലമതിക്കുന്ന മൂല്യങ്ങള്‍ക്കും' അവഹേളനമാണെന്നും പൊതു സുരക്ഷ, എമര്‍ജന്‍സി മാനേജ്മെന്റ്, ദേശീയ സുരക്ഷ, അടിയന്തര തയ്യാറെടുപ്പ് എന്നിവയുടെ ഉത്തരവാദിത്തമുള്ള വകുപ്പായ പബ്ലിക് സേഫ്റ്റി കാനഡ പറഞ്ഞു.
ഇന്ത്യ-കാനഡാ ബന്ധം വഷളാകുകയും സംഘര്‍ഷം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് വീഡിയോ പ്രചരിച്ചത്. ഹിന്ദു കനേഡിയന്‍ ജനതയോട് രാജ്യം വിടാന്‍ ആവശ്യപ്പെടുന്ന വീഡിയോ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും സൈ്വര്യജീവിതത്തെ തന്നെ ബാധിക്കുന്ന ഘട്ടം വരെ എത്തിയപ്പോഴാണ് കാനഡ നിലപാട് ശക്തമാക്കിയത്.
അതേസമയം, ഇന്ത്യ -കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു. തര്‍ക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ പറഞ്ഞു.
Keywords: Canada, India
 
 

 
							     
							     
							     
							    
 
 
 
 
 
COMMENTS