ചെന്നൈ: പ്രമുഖ ചലച്ചിത്രനിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ പണം തട്ടിയ കേസില്‍ അറസ്റ്റിലായി. വ്യവസായിയായ ചെന്നൈ സ്വദേശി ബാലാജിയില്‍ നിന്ന് 1...
ചെന്നൈ: പ്രമുഖ ചലച്ചിത്രനിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ പണം തട്ടിയ കേസില്‍ അറസ്റ്റിലായി. വ്യവസായിയായ ചെന്നൈ സ്വദേശി ബാലാജിയില്‍ നിന്ന് 16 കോടി തട്ടിയെടുത്ത കേസിലാണ് രവിന്ദറെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
മുനിസിപ്പല്‍ ഖരമാലിന്യം ഊര്‍ജമാക്കി മാറ്റുന്ന പവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബര്‍ 17-ന് ഇരുകക്ഷികളും നിക്ഷേപ കരാറില്‍ ഏര്‍പ്പെടുകയും 15,83,20,000/ രൂപ നല്‍കുകയും ചെയ്തു. എന്നാല്‍, തുക കൈപ്പറ്റിയ ശേഷം രവീന്ദര്‍ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല എന്നതാണ് പരാതിക്കടിസ്ഥാനം. ബാലാജിയുടെ പരാതിയിലാണ് രവീന്ദര്‍ പിടിയിലായത്.
Keywords: Filmmaker, Ravinder Chandrasekaran, Arrested
COMMENTS