President of Bharat
ന്യൂഡല്‍ഹി: ഇന്ത്യയെന്ന രാജ്യത്തിന്റെ അഭിമാനകരമായ പേരിലും പിടിമുറുക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയെന്ന പേര് ഭാരത് എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായി സൂചന. ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള ഔദ്യോഗിക ക്ഷണക്കത്തിലെ ഇന്ത്യന്‍ രാഷ്ട്രപതിയുടെ അഡ്രസ്സിങ്ങാണ് പൊതുവെ അഭ്യൂഹം പരത്തിയത്.
ഇന്ത്യന്‍ രാഷ്ട്രപതി എന്നതിനു പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ പ്രതിനിധികള്‍ക്ക് കൈമാറിയ ജി 20 ബുക്ക്‌ലെറ്റിലും ഭാരത് എന്നാണ് സര്‍ക്കാര്‍ ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂലായില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് സ്വീകരിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് എന്ന പേര് പരക്കെ ഉപയോഗിച്ചു തുടങ്ങിയത്.
Keywords: India, Bharat, President, G 20
COMMENTS