തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ തട്ടിപ്പില്‍ വ്യാപക അന്വേഷണവും റെയ്ഡുമായി മുന്നോട്ട് പോകുന്ന ഇ.ഡിയെ കുരുക്കിട്ടു പിടിക്കാന്‍ പിണറായി സര്‍ക്...
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ തട്ടിപ്പില്‍ വ്യാപക അന്വേഷണവും റെയ്ഡുമായി മുന്നോട്ട് പോകുന്ന ഇ.ഡിയെ കുരുക്കിട്ടു പിടിക്കാന്‍ പിണറായി സര്‍ക്കാര്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് കൊച്ചി ഇ ഡി ഓഫിസില്‍ പരിശോധന നടത്തി.
മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയ തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്‍ നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. കള്ളമൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് പരാതി. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തേക്കും.
COMMENTS